റിയാദ്: കേളി കലാസാംസ്കാരിക വേദി മുസാഹ്മിയ ഏരിയയുടെ നേതൃത്വത്തിൽ അൽ ഗുവയ്യയിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഏരിയയിലെ നാല് യൂണിറ്റുകളിൽ നിന്നുള്ള അംഗങ്ങൾക്കൊപ്പം മറ്റ് ഏരിയകളിൽ നിന്നുള്ളവരും ഗുവയ്യ പ്രദേശത്തെ മലയാളികളും ആഘോഷത്തിൽ പങ്കാളികളായി.
സാംസ്കാരിക സമ്മേളനത്തിൽ ഏരിയ പ്രസിഡന്റ് ജെറി തോമസ് അധ്യക്ഷനായി. കേളി രക്ഷാധികാരി കമ്മിറ്റി അംഗം ചന്ദ്രൻ തെരുവത്ത് ഉദ്ഘാടനം ചെയ്തു. കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം നസീർ മുള്ളൂർക്കര, കേളി വൈസ് പ്രസിഡന്റ് രാമകൃഷ്ണൻ ധനുവച്ചപുരം, കേന്ദ്ര കമ്മിറ്റി അംഗവും ബത്ത ഏരിയ സെക്രട്ടറിയുമായ ഷഫീക് അങ്ങാടിപ്പുറം, മുസാഹ്മിയ ഏരിയ രക്ഷാധികാരി സെക്രട്ടറി ഷമീർ പുലാമന്തോൾ, കേന്ദ്ര കമ്മിറ്റി അംഗവും ദവാദ്മി രക്ഷാധികാരി സെക്രട്ടറിയുമായ ഷാജി പ്ലാവിളയിൽ എന്നിവർ സംസാരിച്ചു.
കേന്ദ്ര കമ്മിറ്റി അംഗവും മുസാഹ്മിയ ഏരിയ സെക്രട്ടറിയുമായ അനീഷ് അബൂബക്കർ സ്വാഗതവും സംഘാടക സമിതി കൺവീനർ സക്കീർ നന്ദിയും പറഞ്ഞു.
ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികളും കായിക മത്സരങ്ങളും സംഘടിപ്പിച്ചു. തുടർന്ന് ഓണസദ്യയും നടന്നു. റിയാദിൽനിന്ന് 200 കിലോമീറ്റർ അകലെ അൽ ഗുവയ്യയിൽ നടന്ന ആഘോഷം സംഘാടന മികവും ജനപങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമായി.